Breaking News

ക്ഷേത്ര ഫണ്ട് ദുരിതാശ്വാസനിധിക്ക്‌; മതവിദ്വേഷം പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ഗുരുവായൂര്‍ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതില്‍ ഉയര്‍ന്ന രാഷ്ട്രീയ വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യന്ത്രി പിണറായി വിജയന്‍. ക്ഷേത്രം നിധിയിലേക്ക് സംഭാവന നല്‍കിയതിനെതിരെ കോണ്‍ഗ്രസിലേയും ബിജെപിയിലേയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ലെഫ്റ്റിസ്റ്റ്‌സ് ലൂട്ട് കേരള ടെമ്ബിള്‍സ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ വന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നുവെന്ന തരത്തില്‍ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിച്ചു. ഇതിനെതിരെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
മുഖ്യമന്ത്രി പറഞ്ഞത്
ചിലയാളുകള്‍ ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തു കൊണ്ടുപോകുന്നതായി പ്രചാരണം അഴിച്ചുവിടുന്നതായി കാണുന്നുണ്ട്.

No comments