സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇപ്പോള്‍ 16 പേര്‍ മാത്രമേ വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ.കണ്ണൂരില്‍ പത്ത് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. കണ്ണൂരില്‍ ഇനി അഞ്ച് പേര്‍ മാത്രമേ ചികിത്സയിലുള്ളു. വയനാട് - 4, കൊല്ലം - 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം. സംസ്ഥാനത്ത് 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

No comments