Breaking News

ചെലവ് വഹിക്കാന്‍ തയാറെന്ന കോണ്‍ഗ്രസ് തീരുമാനത്തെ പരിഹസിച്ച്‌ മുഖ്യമന്ത്രി

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാന്‍ തയാറാണെന്നുള്ള കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ചെലവ് വഹിക്കാന്‍ തയാറായാല്‍ എങ്ങനെയുണ്ടാകുമെന്ന കാര്യം യാത്രചെയ്യുന്നവര്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമുക്ക് ഒരുപാട് അനുഭവങ്ങള്‍ ഉള്ളതല്ലേ. അക്കാര്യത്തിലേക്ക് കടക്കാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളുടെ യാത്രച്ചെലവ് കെ.പി.സി.സി വഹിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയേയും റെയില്‍വേയേയും ഇക്കാര്യം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കെ.പി.സി.സി തീരുമാനം.

No comments