Breaking News

രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം 9 കോടി കടന്നു

 


രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം 9 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 11,45,015 പരിശോധനകള്‍ ഉള്‍പ്പെടെ ആകെ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി. 1,112 സര്‍ക്കാര്‍ ലാബുകളും 823 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 1935 പരിശോധന ലാബുകളാണ് രാജ്യത്തുള്ളത്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളുടെ പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 6.24% ആയി. കൊവിഡ് ബാധിച്ചവരില്‍ 87 ശതമാനം പേര്‍ക്കും രോഗം ഭേദമായതായി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു.

രാജ്യത്ത് ഇന്ന് 55,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിടത്ത് നിന്നാണ് രോഗബാധിതരുടെ എണ്ണം അമ്ബതിനായിരത്തിലേക്ക് എത്തിയത്.

No comments