കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യവകുപ്പിന്റെ ചുമതല.
ശ്രീരാമലുവിന് പകരം സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല നല്‍കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിവരം. കൊവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണ് ആരോഗ്യമന്ത്രിയെ മാറ്റിയതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സുധാകര്‍ വ്യക്തമാക്കി. കേരളത്തെ മാതൃകയാക്കി ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments