തന്നെ ഭീഷണിപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികളെ അയക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി വിട്ട് എന്‍സിപിയിലെത്തിയ ഏക്നാഥ് ഖഡ്സെ
തന്നെ ഭീഷണിപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികളെ അയക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി വിട്ട് എന്‍സിപിയിലെത്തിയ ഏക്നാഥ് ഖഡ്സെ. തന്നെ വേട്ടയാടാന്‍ ഇ.ഡിയെ വിട്ടാല്‍ പല രഹസ്യങ്ങളുമുള്ള സിഡി താനും പുറത്തുവിടുമെന്നാണ് ഖഡ്സെ പറഞ്ഞത്.
ശരദ് പവാറിന്‍റെ സാന്നിധ്യത്തില്‍ എന്‍സിപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഏക്നാഥ് ഖഡ്സെയുടെ പ്രതികരണം. കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ രാഷ്ട്രീയഭാവി നശിപ്പിക്കാനും വ്യാജ കേസുകളില്‍ കുടുക്കാനും ബിജെപിക്കുള്ളില്‍ ശ്രമം നടന്നെന്ന് ഖഡ്സെ പറഞ്ഞു. ഭൂമി കയ്യേറ്റ ആരോപണം വരെ ഉണ്ടായി. ആരാണ് ഭൂമി കയ്യേറിയതെന്ന് താന്‍ ഇനി കാണിച്ചുതരാമെന്നും ഖഡ്സെ പറഞ്ഞു.

No comments