റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു.
റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാര്‍ത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ റമീസിന് വലിയ ബന്ധങ്ങള്‍ ഉണ്ടെന്നുള്ള വാര്‍ത്ത അതീവ ഗുരുതരമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുകേസിന്റെ ഭീകരവാദബന്ധം ഈ വിവരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവപൂര്‍ണമായിരിക്കുകയാണെന്നും മുഖ്യമന്ത്രിയും കേരള സര്‍ക്കാരും എന്തുതരം കുറ്റവാളികളെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതല്‍ കോണ്‍ഗ്രസും, യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു ഇപ്പോള്‍ ഇതിന്‍റെ പ്രാധാന്യം എല്ലാവര്ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.

No comments