Breaking News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും.

 


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്‌ച വരെ മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കരയില്‍ പ്രവേശിച്ചു ശക്തി കുറഞ്ഞു തുടങ്ങി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ദുര്‍ബലമാകും. നിലവില്‍ തെലങ്കാനയ്‌ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദം കരയില്‍ കൂടി സഞ്ചരിച്ചു അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത. ഒക്ടോബര്‍ 15/16 ഓടെ തെക്കന്‍ ഗുജറാത്തിനും വടക്കന്‍ കൊങ്കണ്‍ തീരത്തിനും ഇടയില്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

No comments