Breaking News

സ്​കൂളുകള്‍ തുറന്ന്​ മൂന്ന്​ ദിവസം പിന്നിട്ടതിന്​ പിന്നാലെ ആന്ധ്രപ്രദേശില്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്​

 


 സ്​കൂളുകള്‍ തുറന്ന്​ മൂന്ന്​ ദിവസം പിന്നിട്ടതിന്​ പിന്നാലെ ആന്ധ്രപ്രദേശില്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്​. നവംബര്‍ രണ്ടിനാണ്​ ആന്ധ്രയിലെ സര്‍ക്കാര്‍ സ്​കൂളുകളും കോളജുകളും തുറന്നത്​. സ്​കൂളുകളില്‍ ഒമ്ബത്​, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ മാത്രമാണ്​ എത്തിയത്​.

ആന്ധ്രപ്രദേശില്‍ ഒമ്ബത്​, 10 ക്ലാസുകളില്‍ 9.75 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്​. ഇതില്‍ 3.93 ലക്ഷം പേരാണ്​ ഹാജരായത്​. 1.11 ലക്ഷം അധ്യാപകരില്‍ 99,000 പേരും എത്തി. ഇതിലാണ്​ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്​ സ്ഥിരീകരിച്ചത്​. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആന്ധ്രയിലുള്ളതെന്ന്​ അധികൃതര്‍ പ്രതികരിച്ചു.

No comments