അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് നടക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് നടക്കുകയാണ്. പുറത്തു വരുന്ന കണക്കുകളിലെല്ലാം ജോ ബൈഡനാണ് മുന്നിട്ടു നില്‍ക്കുന്നത്.
പരാജയപ്പെട്ടാല്‍ ഡൊണാള്‍ഡ് ട്രംപ് അവസാന 100 വര്‍ഷത്തിനിടെ ഭരണത്തുടര്‍ച്ച കിട്ടാത്ത അഞ്ചാമത്തെ അമേരിക്കന്‍ പ്രസിഡന്റായി മാറും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി വൈറ്റ്ഹൗസില്‍ രണ്ടാമതും ഇരിക്കാന്‍ കഴിയാത്ത ആളായും ട്രംപ് മാറും.
1992ല്‍ ജോര്‍ജ് എച്ഡബ്ല്യു ബുഷ് ആണ് അവസാനമായി ഭരണത്തുടര്‍ച്ച ലഭിക്കാതെ നാല് വര്‍ഷം മാത്രം പ്രസിഡന്റ് പദവിയില്‍ ഇരുന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്.

No comments