Breaking News

ബിനീഷ് കൊടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നുളള പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ പുരോഗമിക്കുന്നു.

 


സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നുളള പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ പുരോഗമിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ സിപിഎം സംസ്ഥാന കമ്മറ്റിയും സെക്രട്ടറിയേറ്റും ചേരാനിരിക്കെ അതിനുമുമ്ബായി ഇക്കാര്യത്തില്‍ ധാരണയിലെത്താനാണ് നീക്കം.

കൊടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതൃതലത്തില്‍ അഭിപ്രായ രൂപീകരണമെങ്കിലും കീഴ്ഘടകങ്ങളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെതിരാണ്.

സംസ്ഥാനം ഉടന്‍ രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ 'സെക്രട്ടറി പദവി' മുന്നണിയെത്തന്നെ പ്രതിരോധത്തിലാക്കുമെന്ന അഭിപ്രായങ്ങളാണ് കീഴ്ഘടകങ്ങള്‍ നല്‍കുന്നത്.

No comments