Breaking News

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

  


ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഏജന്‍സിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട് എന്താണ് അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ളത് എന്നറിയാതെ അതുസംബന്ധിച്ച്‌ ഒന്നും പറയാന്‍ ആകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

'ഏന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് നേരിടുന്നതിന് നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വാഭാവികമായും ആ കുടുംബം(ബിനീഷിന്റെ) സ്വീകരിക്കുകയും ചെയ്യും.

No comments