തദ്ദേശ പോരാട്ടത്തിന് അങ്കം മുറുകുമ്ബോള്‍, മല്‍സരരംഗത്ത് പൊരുതിനോക്കാന്‍ നോക്കാന്‍ കൊറോണയും
തദ്ദേശ പോരാട്ടത്തിന് അങ്കം മുറുകുമ്ബോള്‍, മല്‍സരരംഗത്ത് പൊരുതിനോക്കാന്‍ നോക്കാന്‍ കൊറോണയും. കൊല്ലം കോര്‍പ്പറേഷനിലേക്കാണ് കൊറോണ മല്‍സരത്തിന് ഇറങ്ങുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ മതിലില്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊല്ലം സ്വദേശിനി കൊറോണ തോമസ്.
കൊറോണയ്ക്ക് വോട്ടു ചോദിച്ച് ജനങ്ങളെ അഭിമുഖീകരിക്കുന്നതിലെ അമ്ബരപ്പിലാണ് മതിലിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍. മനശ്ശക്തികൊണ്ട് കൊറോണയെ തോല്‍പ്പിച്ച ആളുകൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കൊറോണക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്ക്ക് കൊറോണ ജന്മം നല്‍കിയത്.
ഇംഗ്ലീഷ് ഡിക്ഷണറിയിലെ പ്രകാശം പരത്തുന്നവള്‍ എന്ന അര്‍ഥം മനസ്സില്‍ വച്ചാണ് അച്ഛന്‍ തോമസും അമ്മ ഷീബയും മകള്‍ക്ക് കൊറോണ തോമസ് എന്ന പേരു നല്‍കിയത്, ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും കൊറോണ എന്ന പേരുകണ്ട് ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്.

No comments