Breaking News

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക വഴിത്തിരിവ്

 


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക വഴിത്തിരിവ്. നിലവിലെ ലീഡ് നില അനുസരിച്ച്‌ ജോ ബൈഡന് 270 ഇലക്‌ട്രല്‍ വോട്ടുകളുണ്ട്. മിഷി​ഗണില്‍ 11 ശതമാനം വോട്ടുകള്‍ മാത്രം എണ്ണാന്‍ ശേഷിക്കെ ബൈഡനാണ് മുന്നില്‍. വിസ്കോണ്‍സിനിലും നെവാഡയിലും ബൈഡന്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ഇനി ഏഴിടങ്ങളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇതില്‍ അഞ്ചിടത്തും ട്രംപിനാണ് ലീഡ് എന്നായിരുന്നു അല്‍പസമയം മുമ്ബ് വരെ പുറത്തു വന്ന വിവരം. ഇതാണ് ഇപ്പോള്‍ മാറിമറിഞ്ഞിരിക്കുന്നത്. പെന്‍സില്‍വേനിയയിലും മിഷി​ഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാന്‍‌ സാധ്യതയില്ലാത്തത്. തപാല്‍വോട്ടുകള്‍ എണ്ണാന്‍ വൈകുന്നതിനാല്‍ പെന്‍സില്‍വേനിയയിലും മിഷിഗണിലും വെളളിയാഴ്ച മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്.

No comments