Breaking News

സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്​ രജിനി മക്കള്‍ മണ്‍ട്രം.

 


ചെന്നൈ: ആരോഗ്യ പ്രശ്​നങ്ങളെ തുടര്‍ന്ന്​ രാഷ്​ട്രീയത്തിലേക്ക്​ ഇല്ലെന്ന സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്​ രജിനി മക്കള്‍ മണ്‍ട്രം. ചില അംഗങ്ങള്‍ രാജി​െവച്ച്‌​ ഡി.എം.കെയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ​സംഘടനയുടെ പ്രതികരണം.

മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാല​ും തങ്ങള്‍ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന്​ സംഘടന പ്രവര്‍ത്തകരെ അറിയിച്ചു.

ഇതോടെ രജിനികാന്ത്​ പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പി​യെ പിന്തുണച്ചേക്കാമെന്ന വാദവും നിലച്ചതായാണ്​ വിലയിരുത്തല്‍. സ്വന്തം പാര്‍ട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജിനി പാര്‍ട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ നിഗമനം.

No comments