യുഎഇയില്‍ ഇന്ന് 3498 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3498 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 2478 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
1,87,176 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 3.02 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,85,160 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,77,537 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 1198 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 6425 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

No comments