Breaking News

മലപ്പുറത്ത് വൻ അട്ടിമറി നടക്കാൻ സാധ്യത

 


മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഇത്തവണ യു..ഡി..എഫ് തരംഗമായിരിക്കുമെന്ന് മനോരമ ന്യൂസ് വി.ആര്‍.എം പ്രീ പോള്‍ സര്‍വേഫലം. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 15 ഇടത്തും യു.ഡി.എഫ് വെന്നിക്കൊടി പാറിക്കും എന്നാണ് പ്രീ പോള്‍ സര്‍വ ഫലം പ്രവചിക്കുന്നത്.


എല്‍..ഡി.എഫിന് ലഭിക്കുന്ന ഒരേയൊരു സീറ്റ് തവനൂര്‍ മാത്രമായിരിക്കും.കെ.ടി.ജലീല്‍ ഇത്തവണയും തവനൂരില്‍ വിജയിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലാണ് ഇവിടെ ജലീലിനെതിരെ മത്സരിക്കുന്നത്..


ജില്ലയിലെ ഇടതുകോട്ട എന്നറിയപ്പെടുന്ന പൊന്നാനി ഇത്തവണ സി.പി.എമ്മിന് നഷ്ടമാകും എന്നതാണ് സര്‍വേയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍.

No comments