Breaking News

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍.

 


തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഇരിക്കൂറില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍. കെ.സി. ജോസഫ് ദീര്‍ഘകാലം പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഹൈക്കമാന്‍ഡിന്റെ താത്പര്യപ്രകാരമാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി ഗ്രൂപ്പ് സമവാക്യങ്ങള്‍ പോലും കണക്കിലെടുക്കാതെയുള്ള തീരുമാനമെന്നാണ് പരാതിയുയരുന്നത്. കടുത്ത പ്രതിഷേധമാണ് ഈ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്നത്. നിരവധി നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവച്ചതും നേതൃത്വത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

No comments