Breaking News

കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 23 പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു.

 


കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 23 പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു. 16 സ്വദേശികളും ഏഴ് വിദേശികളുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് ഒരാള്‍,ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് ആറുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ പത്തുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിക്കുകയുണ്ടായി.

No comments