Breaking News

ഒ​മാ​നി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്ക്​​ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ചു

 


മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്ക്​​ താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ചു. വ്യാഴാ​ഴ്​​ച മു​ത​ല്‍ റ​മ​ദാ​ന്‍ ഒ​ന്നു​വ​രെ രാ​ത്രി ആ​ളു​ക​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​നും വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നും അ​നു​മ​തി​യു​ണ്ടാ​കും. എ​ന്നാ​ല്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ആ​യി​രി​ക്കും റ​മ​ദാ​ന്‍ ഒ​ന്ന്. റ​മ​ദാ​നി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ല്‍ തു​ട​രു​ന്ന​തി​ന് ഒ​പ്പം യാ​ത്ര​വി​ല​ക്ക് പു​ന​രാ​രം​ഭി​ക്കും.

രാ​ത്രി ഒ​മ്ബ​തു മു​ത​ല്‍ പു​ല​ര്‍​ച്ച നാ​ല് വ​രെ​യാ​യി​രി​ക്കും സ​മ​യ​ക്ര​മം. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ്​ റ​മ​ദാ​നി​ന്​ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ള​വി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്.

No comments