ആസ്ട്രേലിയന്‍ പൗരന്‍മാരെ ഇന്ത്യയില്‍നിന്ന് സ്വദേശത്തേക്ക് കൊണ്ടുപോകാനായി മേയ് 15 മുതല്‍ വിമാന സര്‍വിസ് പുനരാരംഭിക്കും
ആസ്ട്രേലിയന്‍ പൗരന്‍മാരെ ഇന്ത്യയില്‍നിന്ന് സ്വദേശത്തേക്ക് കൊണ്ടുപോകാനായി മേയ് 15 മുതല്‍ വിമാന സര്‍വിസ് പുനരാരംഭിക്കും. ജൂണ്‍ അവസാനത്തോടെ ആയിരത്തോളം ആസ്‌ട്രേലിയക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്.
ദുര്‍ബല അവസ്ഥയിലുള്ള പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കും. മേയ് 15ന് ആദ്യത്തെ വിമാനം ഇന്ത്യയില്‍നിന്ന് ഡാര്‍വിനിലേക്ക് പുറപ്പെടും. മറ്റ് രണ്ട് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് വടക്കന്‍ പ്രദേശത്തേക്ക് ഈ മാസം തന്നെ ക്രമീകരിക്കും.
കോവിഡ് വ്യാപനം തടയുന്നതിെന്റ ഭാഗമായി കഴിഞ്ഞ മാസമാണ് ആസ്ട്രേലിയന്‍ പ്രസിഡന്‍റ് സ്കോട്ട് മോറിസണ്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചത്.

No comments