പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്: 2019ല്‍ ജയിച്ച 18ല്‍ 10 ലോക്സഭമണ്ഡലങ്ങളിലും ബി.ജെ.പി പിന്നിൽ..
കൊല്‍ക്കത്ത: 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടി. 2019 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്ബാഴാണ് പാര്‍ട്ടിയുടെ തിരിച്ചടി. 2019ല്‍ വിജയിച്ച 18ല്‍ 10 ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലായി.
നിയമസഭതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടായെന്നാണ് വോട്ടിെന്റ കണക്കുകള്‍ തെളിയിക്കുന്നത്. ബംഗാളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ദേബാശ്രീ ചൗധരിക്കും ബാബുല്‍ സുപ്രിയോക്കും അവരവരുടെ മണ്ഡലങ്ങളില്‍ ലീഡ് നില നിര്‍ത്താന്‍ കഴിഞ്ഞില്ല. റായ്ഗഞ്ചിലും അസനോളിലുമാണ് ലീഡ് നില നിര്‍ത്താന്‍ കഴിയാതെ പോയത്.
2019ലെ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ ബി.ജെ.പി എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നില നിര്‍ത്താനായത്. ബി.ജെ.പി എം.പിയായ ലോകേത് ചാറ്റര്‍ജിക്ക് ചിന്‍സുരാഹ് ലോക്സഭ മണ്ഡലത്തില്‍ ലീഡ് നേടാന്‍ സാധിച്ചില്ല. 2019ല്‍ തൃണമൂലില്‍ നിന്നും ബി.ജെ.പി പിടിച്ചെടുത്ത മിഡ്നാപൂര്‍ ലോക്സഭ മണ്ഡലത്തിലും പാര്‍ട്ടി പിന്നാക്കം പോയി.ബരാക്ക്പോര, ജാര്‍ഗ്രാം, ബാന്‍കുര് ബുലര്‍ഗാട്ട്, മാല്‍ഡ(നോര്‍ത്ത്), ബുര്‍ദവാന്‍(ഈസ്റ്റ്) തുടങ്ങിയ സ്ഥലങ്ങളിലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു.
വടക്കന്‍ ബംഗാളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. മാല്‍ഡ സൗത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇവിടെ തൃണമൂലിന് സീറ്റുണ്ടായിരുന്നില്ല. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ നാല് ലോക്സഭ മണ്ഡലങ്ങളില്‍ മുന്നിലാണ്. ഇത് ഗൗരവമായി കാണേണ്ട പ്രശ്നമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഓര്‍മിപ്പിച്ചു. 2024ല്‍ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് മുന്നില്‍ ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

No comments