Breaking News

രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

 


ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. 106 ഹൈക്കോടതി ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34 ജുഡീഷ്യല്‍ ഓഫീസര്‍മാരും മരിച്ചു. ഇതുവരെ 800 സുപ്രീം കോടതി ജീവനകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ആരംഭിച്ച സമയം മുതലുള്ള കണക്കാണ് അദ്ദേഹം പുറത്ത് വിട്ടത് . അതേ സമയം സുപ്രീം കോടതി നടപടികള്‍ തത്സമയ സംപ്രേക്ഷണത്തിലേക്ക് ഉടനെ കടക്കുമെന്ന് സൂചനയും അദ്ദേഹം നല്‍കി

No comments