കരുക്കള്‍ നീക്കി കൊടിക്കുന്നില്‍; കെപിസിസി പ്രസിഡന്റ് സ്ഥാനം ആര്‍ക്ക്..??
തിരുവനന്തപുരം: അടുത്ത കെപിസിസി പ്രസിഡന്റ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസ്സില്‍. ഡല്‍ഹിയില്‍ ഇതിനായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കവെ, ഗ്രൂപ്പുകളുടെ പിന്തുണ തേടാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ശ്രമം തുടങ്ങി.
എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് മുന്നോട്ടുവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും.
ലോക്ഡൗണിന് ശേഷം കേരളത്തിന്റ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മൂന്ന് സെക്രട്ടറിമാരും കേരളത്തിലെത്തും. സംഘടന തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണിത്.
അതിന് മുന്‍പ് പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് നീക്കം.
ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം തേടാനിടയുള്ളതിനാല്‍ ഇരുവരുടെയും പിന്തുണ തേടാനുള്ള ശ്രമത്തിലാണ് കൊടിക്കുന്നില്‍.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ നാണം കെട്ടതുകൊണ്ട് ഇനി ആരുടെയും പേര് പറയാനില്ലെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍.
തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി പുതിയ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ആരില്‍ നിന്നും അഭിപ്രായവും തേടിയിട്ടില്ല.

No comments