പശ്ചിമ ബംഗാളില്‍ ഭരണമാറ്റം പ്രതീക്ഷിച്ച് ബിജെപിയിലേക്ക് ചാടിയ 30തോളം ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണമാറ്റം പ്രതീക്ഷിച്ച് ബിജെപിയിലേക്ക് ചാടിയ 30തോളം ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ എത്തിയവരാണ് ഇവര്‍. അതേസമയം കൂറുമാറ്റം നടത്തുന്ന എംഎല്‍എമാരെ കുറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബംഗാളില്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ കമല്‍' വിജയിക്കുമെന്ന് കരുതിയാണ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പദ്ധതി പാളി ബിജെപി പരാജയപ്പെട്ടു. ബംഗാളില്‍ വീണ്ടും മമത എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളും ത്യണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറി.

No comments