Breaking News

51 പേര്‍ മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റി, ജനങ്ങളിലേക്കെത്താന്‍ അയല്‍ക്കൂട്ടങ്ങള്‍: സമ്ബൂര്‍ണ ഉടച്ചുവാര്‍ക്കല്‍ പ്രഖ്യാപിച്ച്‌ കെ സുധാകരന്‍

 


തിരുവനന്തപുരം: കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സമ്ബൂര്‍ണ ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഭാരവാഹികളടക്കം 51 പേര്‍ മാത്രം ഉള്‍പ്പെടുന്ന കമ്മിറ്റിക്കായിരിക്കും രൂപം നല്‍കുക. പൊതുജനങ്ങളിലേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.


വനിതകള്‍ക്കും ദളിത് വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്താന്‍ ഇന്നുചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായി കെ സുധാകരന്‍ അറിയിച്ചു. നിയസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ അഞ്ച് മേഖല കമ്മിറ്റികള്‍ രൂപീകരിക്കും.


പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അച്ചടക്കരാഹിത്യം എന്തുവിലകൊടുത്തും നിറുത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ, സംസ്ഥന തലങ്ങളില്‍ അച്ചടക്ക സമിതിയുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ വ്യക്തമാക്കി.


പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ അഞ്ച്​ മേഖല കമ്മിറ്റികള്‍ ഉണ്ടാവും. കെ.പി.സി.സി തലത്തില്‍ മീഡിയ സെല്ലുണ്ടാകും. ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പടെ ആര്​ പ​ങ്കെടുക്കണമെന്ന്​ മീഡിയ സെല്‍ തീരുമാനിക്കും.

No comments