ടീം സുധാകരൻ..!! കെവി തോമസിനെ ഒഴിവാക്കി.. ഇവർക്ക് നിർണായക പദവി..
കെ.പി.സി.സിക്ക് മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ധിക്ക് എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുത്തത്. കെ.വി തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ അദ്ദേഹം ഇടം നേടിയില്ല.
ആഴ്ചകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ ഹൈക്കമാന്‍റ് തെരഞ്ഞെടുത്തത്. അധ്യക്ഷന്‍റെ കാര്യത്തില്‍ കേരളത്തിലെ നേതാക്കളുമായി താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിയതില്‍ ഭൂരിപക്ഷം പേരും സുധാകരന്‍ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നാണ് കെ. സുധാകരന്‍റെ പ്രതികരണം.

No comments