ജസീറ എയര്‍വേയ്‌സ് ലണ്ടനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
കുവൈറ്റ് സിറ്റി: ജസീറ എയര്‍വേയ്‌സ് ലണ്ടനിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 18 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു സര്‍വീസായിരിക്കും (വെള്ളിയാഴ്ച) നടത്തുക.
ബിസിനസുകാര്‍, വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ തുടങ്ങിയവരുടെ ആവശ്യപ്രകാരമാണ് ഹീത്രോ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നതെന്നും കമ്ബനി സിഇഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു.
യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമ്ബോള്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹീത്രോ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യത്തെ ‘ലോ കോസ്റ്റ്’ എയര്‍ലൈന്‍ ജസീറ എയര്‍വേയ്‌സാണെന്ന് അദ്ദേഹം പറഞ്ഞു.

No comments