പെട്രോളിന് പിന്നാലെ ഡീസലിനും നൂറു കടന്ന് രാജസ്ഥനിലെ ശ്രീഗംഗാനഗര്‍.
ഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിനും നൂറു കടന്ന് രാജസ്ഥനിലെ ശ്രീഗംഗാനഗര്‍. രാജസ്ഥാനിലെ ഗംഗനഗറില്‍ ലിറ്ററിന് 100.05 രൂപയ്ക്കാണ് ഡീസല്‍ വില്‍പ്പന. രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി.
പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 23 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.05 ആയി.ഇരട്ട സെഞ്ച്വറി അടിച്ച ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകള്‍. സമീപത്തെ പല സ്ഥലങ്ങളിലും ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്.
പെട്രോളിന്റെ വില ലിറ്ററിന് 27 പൈസയും ഡീസലിന് 23 പൈസയും ഉയര്‍ത്തിയതോടെയാണ് വാഹന ഇന്ധന നിരക്ക് രാജ്യത്താകമാനം ഉയര്‍ന്നത്.

No comments