Breaking News

ഇരുപത്തിയെട്ടുകാരിയ്ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോപണം

 


മുംബയ്: ഇരുപത്തിയെട്ടുകാരിയ്ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന് ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോപണം. ആനന്ദ് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് ഗുരുതര ആനാസ്ഥയെക്കുറിച്ച്‌ പുറംലോകമറിഞ്ഞത്.


താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ടിഎംസി) ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം പൗരസമിതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. പൗരസമിതി ഇവര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്തു.



ആദ്യമായി കുത്തിവയ്‌പെടുക്കാന്‍ പോയതിനാല്‍ വാക്‌സിനേഷന്‍ പ്രക്രിയയുമായി തന്റെ ഭാര്യയ്ക്ക് പരിചയമില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. 'മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവയ്‌പെടുത്ത ദിവസം അവള്‍ക്ക് പനി ഉണ്ടായിരുന്നു.

No comments