Breaking News

കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകള്‍ അടക്കം വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ പ്രതിഛായാ പ്രതിസന്ധി അനുഭവിക്കുന്ന ബിജെപി കേന്ദ്രമന്ത്രിസഭാ പുന:സംഘടിപ്പിക്കാനൊരുങ്ങുന്നു.


 ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകള്‍ അടക്കം വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ പ്രതിഛായാ പ്രതിസന്ധി അനുഭവിക്കുന്ന ബിജെപി കേന്ദ്രമന്ത്രിസഭാ പുന:സംഘടിപ്പിക്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്ര നരേന്ദ്രമോഡി പ്രമുഖ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടനയ്ക്ക് അന്തിമരൂപമായതായാണ് സൂചന.

ഇന്നലെ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ കേളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പുതിയതായി ബിജെപിയിലേക്ക് പാര്‍ട്ടി മാറി വന്ന നേതാക്കള്‍ ഉള്‍​പ്പെടെയുള്ളവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടിയേക്കുമെന്നും ചില​രെ സംഘടനാ ചുമതലയിലേക്ക് മാറ്റിയേക്കുമെന്നുമാണ് വിവരം.

No comments