Breaking News

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക്‌ ജൂലൈ ആറു വരെ നീട്ടി

 


കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക്‌ ജൂലൈ ആറു വരെ നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യുഎഇ പൗരന്മാര്‍ക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളത്. നേരത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്.

ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പില്‍ പറയുന്നു.

ഗോള്‍ഡന്‍ വിസക്കാര്‍, യുഎഇ പൗരന്മാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.യാത്രാ വിലക്കില്‍ നിന്നും ഗോള്‍ഡന്‍ വിസക്കാര്‍, യുഎഇ പൗരന്മാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

No comments