Breaking News

ഒടുവിൽ അത് നടന്നു..!! പ്രശാന്ത് കിഷോർ - രാഹുല്‍ ഗാന്ധി നിര്‍ണായക കൂടിക്കാഴ്ച..!! തന്ത്രങ്ങളൊരുക്കാൻ..

 


തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മിലെ കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കാളിയായി. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി രാഷ്ട്രീയ കൂടിക്കാഴ്ചകളില്‍ സജീവമാണ് പ്രശാന്ത് കിഷോര്‍. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ വീട്ടില്‍ വന്ന് കിഷോര്‍ സന്ദര്‍ശിച്ചത്.


രാഷ്ട്രീയം തന്നെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മില്‍ അത്ര രസത്തിലല്ല. ഇവര്‍ക്കിടയിലുള്ള പ്രശ്‌നം കോണ്‍ഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്.


രാഹുല്‍ഗാന്ധി-പ്രശാന്ത് കിഷോര്‍ ചര്‍ച്ചയില്‍ ഇത് പ്രധാന വിഷയമായി.


2017ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസും പ്രശാന്ത് കിഷോറും അവസാനമായി കൈകോര്‍ത്തത്. ഈ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്ബിയിരുന്നു. രണ്ട് ആഴ്ച മുമ്ബാണ് എന്‍.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഏകദേശം രണ്ടര മണിക്കൂറോളം ചര്‍ച്ച നീണ്ടിരുന്നു. ഇതിന് മുമ്ബും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.


ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്ന ആശയവുമായാണ് ശരത് പവാര്‍ നടക്കുന്നത്. നേരത്തെ കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ കക്ഷികളുടെ യോഗം ശരത് പവാര്‍ വിളിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യത്തോട് പ്രശാന്തിന് വിയോജിപ്പാണ്. ഇക്കാര്യം അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

No comments