Breaking News

ഒടുവിൽ സിദ്ധുവിനെ അധ്യക്ഷനാക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സമ്മതിച്ചത് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍. ക്യാപ്റ്റന്റെ നാലു വിശ്വസ്തർക്ക്..

 


ഡല്‍ഹി: നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി എ.ഐ.സി.സി നിയമിച്ചു. 

സംഗത് ഗില്‍സിയന്‍, സുഖ്‌വീന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നാഗ്ര എന്നിവരെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു.

പി സി സി പ്രസിഡന്റ് സുനില്‍ സഖറിന്റെ സംഭാവനയെ പാര്‍ട്ടി അഭിനന്ദിച്ചു.

 കുല്‍‌ജിത് സിംഗ് നാഗ്രയെ സിക്കിം, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ ഉത്തരവാദിത്തത്തില്‍ നിന്ന് എ.ഐ.സി.സി ഒഴിവാക്കി.

No comments