Breaking News

അമരീന്ദര്‍ സിങ്​ സോണിയയെ കണ്ടു ; കോണ്‍ഗ്രസ്​ അധ്യക്ഷ പറയുന്നത് അനുസരിക്കുമെന്ന്​ ക്യാപ്റ്റൻ..!! നിർണായക മാറ്റം..

 


ന്യൂഡല്‍ഹി: പഞ്ചാബ്​ കോണ്‍ഗ്രസി​െല പോര്​ രൂക്ഷമായതിനിടെ മുഖ്യമന്ത്രി ക്യാപ്​റ്റന്‍ അമരീന്ദര്‍ സിങ്​​ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. പഞ്ചാബി​െന്‍റ കാര്യത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന്​ കൂടിക്കാഴ്​ചക്കു​ ശേഷം അമരീന്ദര്‍ സിങ്​ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയില്‍ ക്യാപ്​റ്റ​െന്‍റ ബദ്ധവൈരിയായ നവ്​ജ്യോത്​ സിങ്​ സിദ്ധു ഡല്‍ഹിയില്‍ വന്ന്​ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന്​ പിന്നാലെയാണ്​ സിങ്​ പ്ര​േത്യക ഹെലികോപ്​ടറില്‍ സോണിയയെ കാണാന്‍ വന്നത്​.


സിദ്ധുവി​െന്‍റ പദവിയെ കുറിച്ച്‌​ വല്ല ചര്‍ച്ചയും നടന്നോ എന്ന ചോദ്യത്തിന്​ സിദ്ധു സാബിനെ കുറിച്ച്‌​ തനിക്കൊന്നുമറിയില്ലെന്നും പഞ്ചാബി​െന്‍റ കാര്യത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മ​ന്ത്രിസഭ പുനഃസംഘടന നടത്താനും മന്ത്രിസഭയില്‍ നവ്​ജ്യോത്​ സിങ്​ സിദ്ധുവിന്​ പ്രാതിനിധ്യം നല്‍കാനും ഒരുക്കമാണെങ്കിലും സിദ്ധുവിനെ പഞ്ചാബ്​ കോണ്‍ഗ്രസ്​ പ്രസിഡന്‍റാക്കാന്‍ അനുവദിക്കില്ല എന്ന പിടിവാശിയിലാണ്​ അമരീന്ദര്‍ സിങ്​​. തെരഞ്ഞെടുപ്പിനു​ ശേഷം അസമിലെ ബി.ജെ.പി സര്‍ക്കാറില്‍ സംഭവിച്ചത്​ പോലെ മുഖ്യമന്ത്രി സ്​ഥാനം തനിക്ക്​ നഷ്​ടമാകുമോ എന്ന ആശങ്കയിലാണ്​ അദ്ദേഹം.


പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കു​േമ്ബാഴാണ്​ പാര്‍ട്ടിക്കുള്ളില്‍ ഇരുവരും തമ്മിലുള്ള പോര്​ മൂര്‍ഛിച്ചത്​. ​ പഞ്ചാബ്​ പ്രശ്​നം പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗസമിതിയെ കാണാന്‍ ക്യാപ്​റ്റന്‍ കഴിഞ്ഞയാഴ്​ചയും ഡല്‍ഹിയില്‍ വന്നിരുന്നു. അതിനു​ ശേഷമാണ്​ സിദ്ധു രാഹുലിനെയും പ്രിയങ്കയെയും കണ്ടത്​.

No comments