Breaking News

പ്രി​യ​ങ്ക​യ്ക്കു പി​ന്നാ​ലെ രാ​ഹു​ലു​മാ​യും കൂ​ടി​ക്കാ​ഴ്ച; സി​ദ്ദു​വി​ന് പു​തി​യ റോ​ൾ..?


 ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജോ​ത് സിം​ഗ് സി​ദ്ദു രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിംഗുമാ​യി നി​ല​നി​ല്‍​ക്കു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ര്‍​ന്ന് പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ദ്ദു​വി​ന്‍റെ കൂ​ടി​ക്കാ​ഴ്ച.


കോൺഗ്രസ് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ സി​ദ്ദു​വി​നു പു​തി​യ ചു​മ​ത​ല ന​ൽ​കി പ്ര​ശ്നം ഒ​ത്തും തീ​ർ​പ്പാ​ക്കാ​നാ​ണു ശ്ര​മ​മെ​ന്നും സി​ദ്ദു ഇ​തി​നു സ​മ്മ​തം മൂ​ളി​യ​തു​മാ​യാ​ണ് മാധ്യമ റി​പ്പോ​ർ​ട്ടു​ക​ൾ. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. നേ​ര​ത്തെ പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും സി​ദ്ദു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

No comments