Breaking News

അധിര്‍ രഞ്ജന്‍ ചൗധരിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റില്ല.. കാരണം വ്യക്തമാക്കി..

 


ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കില്ലെന്ന് സൂചന. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂരോ മനീഷ് തിവാരിയോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായിരുന്നു. ഇതിനിടെയാണ് അധിര്‍ രഞ്ജനെ മാറ്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.


അധിര്‍ രഞ്ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ന്‍ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.


ഇതോടെയാണ് ഇക്കാര്യത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്‍വലിയുന്നതെന്നാണ് വിവരം.


വിലക്കയറ്റം, ഇന്ധന വിലവര്‍ദ്ധന, കാര്‍ഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള്‍ വര്‍ഷകാലസമ്മേളനത്തില്‍ ഉന്നയിക്കാന്‍ നയരൂപീരണ സമിതി തീരുമാനിച്ചു. യോഗം ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.

No comments