ബസ്‌സ്റ്റോപ്പില്‍ ചിരിച്ച് മമത, ഗോത്രവര്‍ഗ സ്ത്രീകളുമൊത്ത് ഡാന്‍സ് കളിച്ച് പ്രിയങ്ക..!! ഗോവപിടിക്കാനായി മുന്നണികളുടെ പോരാട്ടം..
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗോവ പിടിക്കാന്‍ കച്ചകെട്ട് ഇറങ്ങിയിരിക്കുകയാണ് മുന്നണികള്‍.
ഗോവയിലെ മുക്കിലും മൂലയിലും പുതിയ വാഗ്ദാനങ്ങളും പ്രചാരണങ്ങളുമായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിറയുമ്ബോള്‍ മമതയ്ക്കു ബദലായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് പ്രിയങ്ക ഗാന്ധിയെയാണ്. പ്രിയങ്കയെ മുന്നില്‍നിര്‍ത്തി ഗോവ പിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗോവയിലെത്തിയ പ്രിയങ്ക ഗാന്ധി, സ്ത്രീകളുമായി ആശയവിനിമയം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഗോവയിലെ ഗോത്രവര്‍ഗ സ്ത്രീകളുമൊത്ത് പ്രിയങ്ക നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോശം തിരഞ്ഞെടുപ്പ് റെക്കോര്‍ഡ് ഉള്ളതിനാല്‍ തന്നെ തൃണമൂലുമായി ഒരു വാക്‌യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. സ്ത്രീകളുടെ വോട്ടു നോട്ടമിട്ട് ഗോവയുടെ ചുമതലയുള്ള തൃണമൂല്‍ എംപി മഹുവ മൊയ്ത്രി വന്‍ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു. അതില്‍ വീട്ടിലെ ഗൃഹനാഥയായ സ്ത്രീക്ക് മാസം തോറും 5000 രൂപ ലഭിക്കുന്ന പദ്ധതി വരെയുണ്ട്.
ബസ്‌സ്റ്റോപ്പില്‍ വരെയാണ് മമതയുടെ കൂറ്റന്‍ കട്ടൗട്ട് ഉള്ളത്. ബംഗാളില്‍ പയറ്റി തെളിഞ്ഞ തന്ത്രവുമായി ഗോവ പിടിക്കാന്‍ മമത ഇറങ്ങുമ്ബോള്‍ സ്ത്രീ വോട്ടര്‍മാരെ അടക്കം സ്വാധീനിക്കാന്‍ ഏറ്റവും മികച്ച ആയുധം പ്രിയങ്ക ആണെന്നു തന്നെ കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് മമതയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക ബാനര്‍ജി പറഞ്ഞത് കോണ്‍ഗ്രസിന്റെ മനസ്സിലുണ്ട്.
ഇതോടെ മമതയ്ക്കെതിരെ കോണ്‍ഗ്രസ് അവരുടെ തുറുപ്പുചീട്ടു തന്നെ രംഗത്തിറക്കി. ഗോവ കൂടാതെ മമത കാലുകുത്താനൊരുങ്ങുന്ന ത്രിപുര, ഹരിയാന, മേഘാലയ, അസം തുടങ്ങി എല്ലായിടങ്ങളിലും പ്രിയങ്കയും രംഗത്തിറങ്ങുമെന്നാണ് വിവരം.
No comments