തരൂരിനെ വെച്ച് കോൺഗ്രസിനെ ട്രോളിയ സൈബർ സഖാക്കൾക്ക് മുട്ടൻ മറുപടി നൽകി ശശി തരൂർ..!!
കെ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും നിവേദനത്തില്‍ ഒപ്പുവെക്കാത്തതുകൊണ്ട് പദ്ധതിയെ പിന്തുണക്കുന്നുവെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ എം.പി
യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്തതിന് കാരണം പറഞ്ഞ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് എംപി ഇക്കാര്യം പറഞ്ഞത്. വിശദമായി പഠിച്ച ശേഷം നിലപാടെടുക്കുമെന്നും തരൂര്‍ അറിയിച്ചു. പദ്ധതി വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സംസ്ഥാനം വഹിക്കേണ്ടിവരുന്ന സാമ്ബത്തിക ബാധ്യത തുടങ്ങിയവയൊക്കെ വിശദമായി വിലയിരുത്തപ്പെടണം. പാര്‍ലമെന്‍ററിലെ എന്റെ സഹപ്രവര്‍ത്തകര്‍ തയാറാക്കിയ നിവേദനം ഞാന്‍ കണ്ടിട്ടില്ലെങ്കിലും അവയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ പ്രധാനമാണ്. പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കൃത്യമായി പഠനവിധേയമാക്കണം -എം.പി പറഞ്ഞു.
കെ റെയിലിന്റെ നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പുവെച്ചിരുന്നില്ല. 18 എംപിമാരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് നിവേദനത്തില്‍ ഒപ്പുവെച്ചിരുന്നത്. നിവേദനം നല്‍കിയ എംപിമാരുമായി നാളെ റേയില്‍വേ മന്ത്രി അശ്വിനി കുമാര്‍ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതിയെക്കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.
No comments