Breaking News

ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി

 


ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതുതായി സ്ഥിരകരിച്ച കേസുകളില്‍ 12 എണ്ണം എറണാകുളം ജില്ലയിലാണ്. പത്തെണ്ണം കൊല്ലത്ത് നിന്നും എട്ടെണ്ണം തിരുവനന്തപുരത്തുമാണ്. തൃശ്ശൂരില്‍ നാല് കേസുകള്‍ സ്ഥിരീകരിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇത് വരെ സ്ഥിരീകരിച്ച കേസുകളില്‍ 14 ഒമിക്രോണ്‍ രോഗികള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 41 യാത്രക്കാര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 52 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറ്റവും കൂടുതല്‍ കേസുകള്‍ യുഎഇയില്‍ നിന്ന് എത്തിയ യാത്രക്കാരാണ്, യുഎഇയില്‍ നിന്നെത്തിയ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ 23 പേര്‍ക്കും രോഗം സ്ഥരികരീച്ചു.

No comments