സുധാകരന് അഭിമാന വിജയം..!! തട്ടകത്തിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചെടുത്തു..!! മമ്പറം പാനല്‍ ഒന്നടങ്കം തോറ്റു..
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോണ്‍ഗ്രസിന്. മമ്ബറം ദിവാകരന്‍്റെ പാനലിലെ മുഴുവന്‍ പേരും തെരഞ്ഞെടുപ്പില്‍ തോറ്റു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷം മമ്ബറം ദിവാകരന്‍ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്ബോള്‍ കെ സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്ബറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്ബറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. മമ്ബറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളില്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിംഗ്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്ബറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കമാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് മമ്ബറം ദിവാകരന്‍റെ പുറത്താക്കലില്‍ കലാശിച്ചത്. തര്‍ക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്ബറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കല്‍. 1992 ല്‍ എന്‍ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്‍റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വഷളായി. സുധാകരന്‍ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്‍റെ നില പരുങ്ങലിലായി.
പാര്‍ട്ടിക്ക് പുറത്താണെങ്കിലും ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലായിരുന്നു മമ്ബറം. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. മമ്ബറം ദിവാകരന്‍്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് കണ്ണൂര്‍.
No comments