രാജേന്ദ്രന്‍ പറഞ്ഞ് നടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും എംഎം മണി
രാജേന്ദ്രന്‍ പറഞ്ഞ് നടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും എംഎം മണി പറഞ്ഞു. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും മണി പരിഹസിച്ചു.
അതേസമയം, പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കാനുള്ള സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശക്ക് മറുപടിയുമായി എസ്.രാജേന്ദ്രന്‍ രംഗത്തെത്തി. ആത്മാര്‍ത്ഥമായാണ് ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്നും ആരുടെയെങ്കിലും കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാന്‍ തനിക്ക് അറിയില്ലെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.തന്നെ പുകച്ച് പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കുറെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
No comments