യു.പിയില്‍ രാജിവെച്ച മന്ത്രിക്കെതിരെ അറസ്റ്റ് വാറന്‍റ്..!! കുത്തിപ്പൊക്കിയത് ഏഴ് വര്‍ഷം മുമ്പുള്ള കേസ്..
യു.പിയില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് എസ്.പിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്.
ഏഴ് വര്‍ഷം മുമ്ബുള്ള കേസിലാണ് വാറന്‍റ് ലഭിച്ചത്.
ഹിന്ദു ദേവതകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് 2014ല്‍ മൗര്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജിക്ക് തൊട്ടടുത്ത ദിവസം അറസ്റ്റ് വാറന്‍റ് നല്‍കിയത്. കേസ് ജനുവരി 24ന് പ്രത്യേക കോടതി പരിഗണിക്കും.
യു.പിയിലെ പ്രമുഖ ഒ.ബി.സി നേതാവായ മൗര്യ 2016ലാണ് ബി.ജെ.പിയിലെത്തിയത്. ബി.എസ്.പിയില്‍ നിന്നും രാജിവെച്ചായിരുന്നു ബി.ജെ.പി പ്രവേശനം.
മൗര്യ ഉള്‍പ്പെടെ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും രാജി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയില്‍ ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വന്‍ തിരിച്ചടിയായി. മൗര്യക്കൊപ്പം എം.എല്‍.എമാരായ റോഷന്‍ ലാല്‍ വര്‍മ്മയും ബ്രിജേഷ് പ്രജാപതിയും ഭഗവതി പ്രസാദും പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ക്ക് പിന്നാലെ ഇന്ന് മന്ത്രി ദാരാ സിങ് ചൗഹാനും രാജിവെച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ സ്വാമി പ്രസാദ് മൗര്യയോടൊപ്പം എസ്.പിയിലെത്തുമെന്നാണ് സൂചന.
ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
No comments