Breaking News

രണ്ടിൽ ഒരാൾ മതി..!! പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാര്..? മറുപടിയുമായി രാഹുല്‍ ഗാന്ധി..

 


പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി.സി അധ്യക്ഷന്‍ നവ്ജോത് സിദ്ദുവിന്‍റെയും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നിയുടെയും വടംവലി കോണ്‍ഗ്രസ് പ്രചാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ്, രണ്ടുപേര്‍ക്ക് ഒരുമിച്ച്‌ പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും ഒരാള്‍ മതിയെന്നുമുള്ള സൂചന രാഹുല്‍ നല്‍കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിങ്ങളുടെ ആവശ്യം ഞങ്ങള്‍ എത്രയും വേഗം നിറവേറ്റും. സാധാരണ ഗതിയില്‍ ഞങ്ങള്‍ മുഖ്യമന്ത്രി മുഖമായി ആരെയും നേരത്തെ ഉയര്‍ത്തിക്കാട്ടാറില്ല. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരാളെ തെരഞ്ഞെടുക്കും.

പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചായിരിക്കും പ്രഖ്യാപനമെന്നും രാഹുല്‍ വ്യക്തമാക്കി. നിയമസഭ പ്രചാരണത്തിന് തുടക്കം കുറിച്ച്‌ രാഹുല്‍ നടത്തിയ ഒരു ദിവസത്തെ പഞ്ചാബ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ജലന്തറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുശേഷം മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. സിദ്ദുവും ചാന്നിയും വേദിയില്‍ ഇരിക്കുമ്ബോഴാണ് രാഹുലിന്‍റെ പരാമര്‍ശം. ഇരുവരും തമ്മിലുള്ള വടംവലി പാര്‍ട്ടിക്ക് ദിവസം കഴിയുന്തോറും കൂടുതല്‍ നാണക്കേടായി മാറുകയാണ്.

രണ്ട് പേര്‍ക്ക് നയിക്കാന്‍ കഴിയില്ല, ഒരാള്‍ക്ക് മാത്രമേ നയിക്കാന്‍ കഴിയൂ. ഒരാള്‍ നേതൃത്വം നല്‍കിയാല്‍ മറ്റൊരാള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഹൃദയത്തില്‍ കോണ്‍ഗ്രസുണ്ടെന്നും രാഹുല്‍ പറഞ്ഞു.

No comments