Breaking News

ഗോവ തെരഞ്ഞെടുപ്പ്: തൃണമൂലും കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകളിലെന്ന് ശരദ് പവാർ.. കോൺഗ്രസ് നിലപാട് ഇങ്ങനെ..

 


ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായും കോണ്‍ഗ്രസുമായും സഖ്യചര്‍ച്ചകളിലാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

" തൃണമൂല്‍, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഞങ്ങളുടെ സീറ്റുകളുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഒരു തീരുമാനമുണ്ടാകും." - പവാര്‍ പറഞ്ഞു. ഫെബ്രുവരി 14 നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

'ഗോവയില്‍ ഒരുമിച്ചു നില്‍ക്കേണ്ടതിനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഗോവയ്ക്കു മാറ്റം ആവശ്യമാണ്. ബിജെപി സര്‍ക്കാര്‍ മാറേണ്ടതുണ്ട്'- പവാര്‍ പറഞ്ഞു.

എന്നാല്‍, തൃണമൂലുമായി ഗോവയില്‍ സഖ്യചര്‍ച്ച നടക്കുന്നെന്ന വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു." തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യചര്‍ച്ചയും നടക്കുന്നില്ല. ബി.ജെ.പിയെ എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് ഒന്നാം ദിനം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്" കോണ്‍ഗ്രസ് നേതാവ് ദിനേശ് ആര്‍ ഗുണ്ടു പറഞ്ഞു.

No comments