Breaking News

മണിപ്പൂര്‍ മനം മാറുമോ..?? ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്..!! പ്രവചനം അസാധ്യം..!! ചെറിയ മുൻതൂക്കം ഈ പാർട്ടിക്ക്..

 


പോരാട്ടങ്ങളുടെ തീഷ്‌ണതയറിഞ്ഞ മണ്ണാണ് മണിപ്പുര്‍. ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം രാഷ്ട്രീയമായും ആ വീര്യം ചോരാതെ നിലകൊണ്ടു.

മാറി മാറിയുള്ള ഭരണവാഴ്ചയില്‍ എവിടേയോ മണിപ്പുര്‍ നിലമറന്നു. 2022-ലെ യുദ്ധഭൂവില്‍ പുതിയൊരു പോരിന് കളം ഒരുങ്ങുമ്ബോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ശക്തരെ ഇറക്കി വിജയം ഉറപ്പിക്കാനുള്ള കരുനീക്കമാണ് പാര്‍ട്ടി ക്യാമ്ബുകളില്‍ നടക്കുന്നത്. അറിയാം മണിപ്പൂര്‍ രാഷ്ട്രീയത്തിലെ വളര്‍ച്ചയും വീഴ്ചയും.

കോണ്‍ഗ്രസിന്‍്റെ കോട്ടയെന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മണിപ്പവറില്‍ അധികാരം പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിന്‍്റെ പതനത്തിന് തുടക്കമിട്ടു. പണക്കൊതിയന്മാരായ നേതാക്കളെയും അണികളെയും വന്‍ തോതില്‍ ബിജെപി ചോര്‍ത്തിയെടുത്തു. അങ്ങനെ ശക്തമായ വേരോട്ടം പതിയെ ക്ഷയിച്ചിട്ടുണ്ട്.

No comments