വീണ്ടും സ്റ്റാലിൻ്റെ മാസ്സ്..!! ഉദ്യോഗസ്ഥനെതിരെ ജാതി അധിക്ഷേപം..; ഗതാഗത മന്ത്രിയെ പിന്നോക്ക ക്ഷേമ വിഭാഗത്തിലേക്ക് മാറ്റി എംകെ സ്റ്റാലിൻ..
അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി ആര്‍ എസ് രാജകണ്ണപ്പനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കി.
ഗതാഗത വകുപ്പ് കെെകാര്യം ചെയ്തിരുന്ന മന്ത്രിയെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി 'ശിക്ഷ' നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ വിശദമാക്കുന്നത്.
മന്ത്രി ആര്‍ എസ് രാജകണ്ണപ്പന്‍ രാമനാഥപുരം ജില്ലയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. മാര്‍ച്ച് 27നാണ് ആരോപണം ഉദ്യോഗസ്ഥന്‍ ആരോപണം ഉന്നയിച്ചത്. ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നുമാണ് ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇത് കൂടാതെ മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ രാജകണ്ണപ്പനെതിരെ സര്‍ക്കാരിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പില്‍ നിന്ന് രാജകണ്ണപ്പനെ മാറ്റിയതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജകണ്ണപ്പന്‍ കെെകാര്യം ചെയ്തിരുന്ന ഗതാഗതം, ദേശസാല്‍കൃത ഗതാഗതം, മോട്ടോര്‍ വാഹന നിയമം എന്നീ വകുപ്പുകള്‍ ഇനി മുതല്‍ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന മന്ത്രി എസ് എസ് ശിവശങ്കര്‍ കൈകാര്യം ചെയ്യുമെന്ന് രാജ്ഭവന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. ശിവശങ്കറിന്റെ കൈവശമുള്ള പിന്നാക്ക വിഭാഗം വകുപ്പാണ് രാജകണ്ണപ്പന് അനുവദിച്ചത്. ഡിഎംകെ 2021 മേയില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണിത്.

No comments