ബി.ജെ.പി ബന്ധം അവസാനിപ്പിക്കുന്നതായി സാധു റസാഖ്..!! നൽകിയ വാഗ്ദാനങ്ങൾ..
പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം നേതൃത്വം പാലിക്കാത്ത സാഹചര്യത്തില്‍ ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് മലപ്പുറം മുന്‍ നഗരസഭാധ്യക്ഷന്‍ സാധു റസാഖ് അറിയിച്ചു.
കേന്ദ്ര വഖഫ് കൗണ്‍സില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കം അറിയിച്ചിരുന്നതായും എന്നാല്‍, വാക്ക് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലിം സമുദായത്തെ ബി.ജെ.പി ഏതുവിധത്തിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു വര്‍ഷം മുമ്ബ് കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രക്ക് ഹാരാര്‍പ്പണം നടത്തി പിന്തുണ നല്‍കിയത് വലിയ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. യാത്ര വിജയിപ്പിക്കാന്‍ മെട്രോമാന്‍ ശ്രീധരനെ കരുവാക്കി. ഇനി അബദ്ധത്തില്‍പെടാതിരിക്കാന്‍ മറ്റുള്ളവരെങ്കിലും സൂക്ഷിക്കണം. ഇവര്‍ക്ക് ന്യൂനപക്ഷ പ്രേമമല്ല, വിരോധമാണ്.
നാട്ടുകാര്‍ക്കും കുടുംബത്തിന്നും താന്‍ ചെയ്ത പ്രവൃത്തിയിലൂടെ എന്തെങ്കിലും അലോസരം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സാധു റസാഖ് കൂട്ടിച്ചേര്‍ത്തു. ലീഗ് സഹയാത്രികനായിരുന്ന ഇദ്ദേഹം സി.എം.പി, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത് സ്വതന്ത്രനായി മലപ്പുറം നഗരസഭ കൗണ്‍സിലിലെത്തിയ ശേഷം ലീഗ് പിന്തുണയോടെയാണ് ചെയര്‍മാനായത്.
No comments