Breaking News

ബോക്സോഫീസ് രാജാവായി വിജയ്,മെര്‍സല്‍ 150 കോടിയിലേക്ക്!!


വിവാദങ്ങൾക്ക് ഒടിവിലും മെർസൽ തമിഴ് ബോക്സോഫീസ് ഭരിക്കുകയാണ്. ഇതിനകം തന്നെ 100 കോടി ക്ലബില്‍ കടന്ന ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് വിവരം.
ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 107 കോടി കളക്ഷന്‍ നേടിയ മെര്‍സല്‍ ഈ വാരം തന്നെ 150 കോടി കടക്കും. യുകെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
അമേരിക്കയില്‍ കമല്‍ഹാസന്‍റെ വിശ്വരൂപം സൃഷ്ടിച്ച റെക്കോര്‍ഡ് തകര്‍ത്ത് മെര്‍സല്‍ മുന്നേറുകയാണ്. തമിഴ് വംശജര്‍ ഏറെയുള്ള മലേഷ്യയില്‍ മെര്‍സല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
മെര്‍സലിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം ഗുണമായെന്നാണ് വിലയിരുത്തല്‍.
ചിത്രം കാണേണ്ടെന്ന് കരുതിയിരുന്നവര്‍ പോലും ഇപ്പോള്‍ സിനിമയ്ക്ക് തള്ളിക്കയറുകയാണ്. മറ്റ് താരങ്ങളുടെ ആരാധകരും വിജയ് ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സിനിമ വന്‍ ഹിറ്റാക്കി മാറ്റിയിരിക്കുന്നു.
ഇതിനിടെ പുതിയ വിവാദങ്ങൾക്കും സിനിമ സാക്ഷിയായിരിക്കുകതാണ്.
ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ മധുര പൊലീസ് കേസെടുത്തു. മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിനെതിരെ കേസെടുത്തിരിക്കുന്നത്.

 "ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന" വിജയിന്റെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.
പക്ഷെ വിവാദങ്ങൾ സിനിമയ്ക്ക് വന്തോതിൽ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്

No comments