Breaking News

ദേ മാസ്സ് പ്രതീക്ഷീച്ചിരുന്നവര്‍ക്ക് മരണമാസ്സ് പോസ്റ്റര്‍,,,എഡ്ഡിയുടെ പടയൊരുക്കം അണിയറയിലൊരുങ്ങുകയായി,,,


കുഴപ്പക്കാരായ വിദ്യാര്‍ഥികള്‍ ഉള്ള കോളെജിലേക്ക് അതെ പോലെ കുഴപ്പക്കാരനായ ഒരു അധ്യാപകന്‍ അവരെ മെരുക്കാന്‍ എത്തുമ്ബോളത്തെ കഥ നല്ല മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി പറയാനാണ് തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ അജയ് വാസുദേവന്റെ ശ്രമം.മാസ്റ്റര്‍പീസ് എന്ന് പേരിട്ട ചിത്രം ഈ ഡിസംബറില്‍ തിയേറ്ററില്‍ എത്തിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

 ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനായ എഡ്വേഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെ യാണ് മമ്മൂക്ക.
 ക്യാമ്ബസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു.
 'മാസ്സ് പടങ്ങള്‍ ആണ് എന്നും എനിക്ക് ഏറെയിഷ്ടമെന്ന് അജയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

'ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയില്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്' - അജയ് പറയുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

No comments